വിമുക്തഭടന്മാരുടെ മക്കൾക്ക് എൻട്രൻസ് കോച്ചിങ് ഗ്രാന്റിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

Share
    2024-25 ലെ അധ്യയന വർഷത്തെ എൻട്രൻസ് കോച്ചിങ് ഗ്രാന്റിന് അർഹരായ വിമുക്തഭടന്മാരുടെ മക്കൾക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. മെഡിക്കൽ/എൻജിനീയറിങ് ആറ് മാസത്തിൽ കുറയാത്ത പരിശീലനം നേടിയവരും എൻട്രൻസ് പരീക്ഷ എഴുതിയവരുമായ കുട്ടികളുടെ രക്ഷിതാക്കളായ വിമുക്തഭടന്മാർ/ആശ്രിതർ എന്നിവർക്ക് സർവീസ് പ്ലസ് പ്ലാറ്റ് ഫോം വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.