കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Share

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിന് അകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രീ , പ്രൊഫഷണൽ ഡിഗ്രീ , പി ജി , പ്രൊഫഷണൽ പി ജി , ഐ ടി ഐ, റ്റി റ്റി സി, പോളിടെക്‌നിക്‌ , ജനറൽ നഴ്‌സിംഗ് , ബി എഡ്‌ , മെഡിക്കൽ ഡിപ്ലോമ (DEGREE, PROFESSIONAL DEGREE, PG, PROFESSIONAL PG, ITI, TTC, POLY-TECHNIC, GENERAL NURSING, B.Ed, MEDICAL DIPLOMA) പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷ ഫോം ബോർഡിന്റെ www.agriworkersfund.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർ 2024 ജനുവരി 1 മുതൽ ജനുവരി 31 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ or ഒറിജിനൽ) പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ് (ആദ്യപേജിന്റെയും, അംശാദായം അടവാക്കിയ വിവരങ്ങൾ), ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, അപേക്ഷകൻ/ അപേക്ഷക കർഷക തൊഴിലാളിയാണെന്ന് തൊളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.