സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്സ്: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

Share

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2024 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്സ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിന് പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠന വിഷയങ്ങളാണ്. തിയറി പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. പതിനഞ്ചു വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2024 ജൂൺ 30.