സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളെജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഗവ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. കോണ്ടാക്ട് ക്ലാസുകളും പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ഈ കോഴ്സിൽ 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി ജനുവരി 31 വരെ https://app.srccc.in/register ലൂടെ അയക്കാം . വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. നെന്മേനിയിലെ ആശ്രയം കോളെജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സാണ് ജില്ലയിലെ പഠനകേന്ദ്രം.
കൂടുതൽ വിവരങ്ങൾക്ക്: 8089560608.