സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിനുമേല്‍ പ്രായമുവർക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ഞായര്‍/പൊതുഅവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. താല്പര്യമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശ ദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.
കൂടുതൽ വിവരങ്ങൾക്ക്: 8281600321.