കേന്ദ്ര സർക്കാർ ജോലി, വിവിധ ഡിപ്പാർട്ടമെന്റുകളിൽ: ആദ്യഘട്ട പരീക്ഷ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ

Share

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2024 ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കേന്ദ്രസർക്കാരിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ഇന്ത്യൻ റെയിൽവേ, ഇന്റലിജൻസ് ബ്യൂറോ, സിബിഐ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് ഏകദേശം 17,727 ഒഴിവുകളാണ് ഉള്ളത്. ആദ്യഘട്ട പരീക്ഷ: 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും, രണ്ടാംഘട്ട പരീക്ഷ 2024 ഡിസംബർ മാസത്തിലും നടക്കും.