പ്രൊജക്ട് അസോസിയേറ്റ് താൽകാലിക ഒഴിവിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

Share

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32000 രൂപ മാസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്) ആണ് അടിസ്ഥന യോഗ്യത. ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയം നേടിയവർക്ക് മുൻഗണന ലഭിക്കും.

താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിവയുമായി സെപ്റ്റംബർ 4 –ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക് : 0471 2553540

ഫോൺ: www.cdckerala.org