പോസ്റ്റ് മെട്രിക് കോഴ്സുകൾ പഠിക്കുന്ന ഒ.ഇ.സി., ഒ.ബി.സി.(എച്ച്) വിദ്യാർത്ഥികളിൽ നിന്നു മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി

Share

തിരുവനന്തപുരം: സംസ്ഥാനത്ത് പോസ്റ്റ് മെട്രിക് കോഴ്സുകൾ പഠിക്കുന്ന ഒ.ഇ.സി., ഒ.ബി.സി(എച്ച്) വിദ്യാർത്ഥികളിൽ നിന്നും മുൻകൂർ ഫീസ് വാങ്ങുന്നത് വിലക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. മുൻകൂർ ഫീസ് വാങ്ങുകയോ സമ്മർദ്ദം ചെലത്തുകയോ ചെയ്യുന്ന സ്ഥാപന അധികൃകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളിൽ ബന്ധപ്പെടണം.

കൊല്ലം മേഖല ഓഫീസ് – 0474 2914417, എറണാകുളം മേഖല ഓഫീസ് – 0484 2983130, 2429130, പാലക്കാട് മേഖല ഓഫീസ് – 0491 2505663, കോഴിക്കോട് മേഖല ഓഫീസ് – 0495 2377786, 2377796.

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പുതിയ 15 പോയിന്റ് പ്രോഗ്രാം 2006 ജൂണിലാണ് പ്രഖ്യാപിച്ചത്. ന്യൂനപക്ഷ സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട ഉന്നതവിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങൾ നൽകുന്നതിനും ഉന്നത വിദ്യാഭ്യാസത്തിൽ അവരുടെ നേട്ട നിരക്ക് വർദ്ധിപ്പിക്കുന്നതിനും അവരുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.