ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17

Share

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17 ആണ്.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in. എന്ന വെബ്‌സൈറ്റിലും ലഭിക്കും.