2023-24 അധ്യയന വർഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഓൺലൈൻ അപേക്ഷകൾ ആഗസ്റ്റ് 25 മുതൽ ആഗസ്റ്റ് 30 വരെ നൽകാം . www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത് .ഇതിലൂടെ തന്നെ പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ സമർപ്പണവും അപേക്ഷകർക്ക് നൽകാൻ കഴിയും .
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും അടുത്ത ഘട്ട അലോട്ട്‌മെന്റിലേക്കു ഓപ്ഷനുകൾ നൽകാം. മുൻ അലോട്ട്‌മെന്റുകൾക്കു നൽകിയ ഓപ്ഷനുകൾ ഇപ്പോൾ നിലനിൽക്കില്ല. അടുത്തഘട്ട അല്ലോട്ട്മെന്റിന് പുതിയതായി ഓപ്ഷൻ നൽകണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾ: 0471 2560363, 0471 2560364