അയ്യപ്പന് നേര്‍ച്ചയായി അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കരീടം | AYYAPPA SWAMY GOT GOLD CROWN WITH PRECIOUS GEMS

Share

അയ്യപ്പന് നേര്‍ച്ചയായി അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കരീടം
കോവിഡ് മഹാമാരിയില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് നന്ദി സൂചകമായി അയ്യപ്പന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആന്ധ്രാ സ്വദേശി.

കര്‍ണൂല്‍ ജില്ലക്കാരനായ ബ്യുസിനസുകാരന്‍ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്. സന്നിധാനത്ത് 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ തൊഴുതു വണങ്ങിയിരുന്ന ഭക്തനായിരുന്നു വെങ്കിട്ട സുബ്ബയ്യ.

അടുത്തിടെ കൊറോണ മൂര്‍ശ്ചിച്ച് ഇദ്ദേഹം 15 ദിവസത്തോളം ഐ സി യു വില്‍ മരണവുമായി മല്ലിട്ടു. ആശുപത്രികിടക്കയില്‍ ആശ്വാസവുമായി അയ്യപ്പ സ്വാമി എത്തിയെന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയെന്നുമാണ് സുബ്ബയ്യ വിശ്വസിക്കുന്നത്.

അന്ന് നേര്‍ന്നതാണ് ഈ സ്വര്‍ണ കിരീടം. പിന്നീട് കേരളത്തിലെ ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമര്‍പ്പണത്തിന് അവസരമൊരുങ്ങിയത്.

Leave a Reply

Your email address will not be published.