അസി. എൻജിനിയർ തസ്തികയിൽ കരാർ നിയമനം

Share
    ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയറുടെ (മെക്കാനിക്) ഒരു താൽക്കാലിക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങിൽ ബി-ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യമോ ഉള്ളവർക്കും മെക്കാനിക്കൽ എഞ്ചിനിയറിങിൽ ഡിപ്ലോമയും കടലിലും, ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും  മെയിന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, മണക്കാട് പി. ഒ., കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം,