പട്ടികജാതി വികസന വകുപ്പ് സേഫ് പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം: അവസാന തീയതി നവംബർ 5

Share

തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങള്‍ സമഗ്രവും സുരക്ഷിതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സേഫ് പദ്ധതിയിലേക്ക് അര്‍ഹരായ പട്ടികജാതി കുടുംബങ്ങൾക്ക് അപേക്ഷിക്കാം. പദ്ധതിപ്രകാരം രണ്ട് ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുന്നത്.

ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രില്‍ ഒന്നിനു ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല.മേല്‍ക്കൂര പൂര്‍ത്തീകരണം, ടോയ്ലെറ്റ് നിര്‍മാണം, ഭിത്തികള്‍ ബലപ്പെടുത്തല്‍, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്ളോറിംഗ്, സമ്പൂര്‍ണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കല്‍ വയറിംഗ്, പ്ലംബിംഗ് എന്നീ നിര്‍മാണ ഘടകങ്ങള്‍ക്കാണ് തുക അനുവദിക്കുന്നത്. അപേക്ഷകൾ നവംബര്‍ 5 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്ലോക്ക്/ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് : 04682322712.