ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 14 വരെ അപേക്ഷിക്കാം. നിലവിൽ കോഴ്‌സിന് 35 സീറ്റുകളാണുള്ളത്. അൻപത് ശതമാനം മാർക്കോടെ പ്ലസ് ടു, വി എച്ച് എസ് ഇ / അഥവാ തത്തുല്യയോഗ്യതയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ ഇന്റലെക്ച്ച്വൽ ആന്റ് ഡെവലപ്പ്‌മെന്റൽ ഡിസെബിലിറ്റീസ് (IDD) കോഴ്‌സ് നടത്തുന്ന അംഗീകൃത സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മർ (NIPMR).
ആർ സി ഐ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലുള്ള അപേക്ഷകൾ നിപമർ വെബ്‌സൈറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അഡ്മിഷൻ സംബന്ധിച്ച സംശയങ്ങൾ/ കോഴ്‌സുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ദൂരീകരിക്കുന്നതിനും അപേക്ഷകരെ സഹായിക്കാനുമായി അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്ററും നിപ്മറിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 9288099584, 9288008990.