‘സഹായഹസ്തം’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം: ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15

Share

വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ ധനസഹായം ചെയ്യുന്ന സഹായഹസ്തം പദ്ധതി 2023-24 ലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകളായ 55 വയസ്സില്‍ താഴെ പ്രായമുളള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനാണ് സഹായം ലഭിക്കുക. അപേക്ഷകരുടെ വാര്‍ഷികവരുമാനം 1 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷികൾ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലും ശിശുവികസന പദ്ധതി ഓഫീസുകളിലും, അങ്കണവാടികളിലും ലഭ്യമാണ്.