ഇന്ത്യൻ പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ഡാക് സേവക് (Gramin Dak Sevaks (GDSs) തസ്തികയിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (Branch Postmaster (BPM)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ (BPM)/Assistant Branch Postmaster (ABPM)/Dak Sevaks])/ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 44228 ഒഴിവാണ് ഉള്ളത്, കേരളത്തിൽ മാത്രം 2433 ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
അപേക്ഷകന്റെ യോഗ്യത പത്താം ക്ലാസ് ( ഇംഗ്ലീഷും, ഗണിതവും പഠിച്ചിരിക്കണം) ആണ്. കൂടാതെ അപേക്ഷകൻ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്ലിംഗ് പരിജ്ഞാനവും അഭികാമ്യം. അപേക്ഷന്റെ പ്രായം: 18 – 40 വയസാണ്. ( SC/ ST/ OBC/ PwBD/ EWS തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷകന്റെ ശമ്പളം BPM: 12,000 – 29,380 രൂപയും, ABPM :10,000 – 24,470 രൂപയുമാണ്.
വനിത/ SC/ ST/ PwD വിഭാഗങ്ങൾക്ക് അപേക്ഷ ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപയും. പത്താം ക്ലാസിലെ മാർക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കൽ. അപേക്ഷിക്കാൻ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ആഗസ്റ്റ് 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.