പി.എം വിശ്വകർമ്മ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

മരപ്പണിക്കാർ, വള്ളം നിർമ്മാണം, കൊല്ലപ്പണിക്കാർ, പണിയായുധങ്ങൾ നിർമ്മിക്കുന്നവർ, സ്വർണ്ണപ്പണിക്കാർ, മൺപാത്ര നിർമ്മാണ തൊഴിലാളികൾ, കൽപണിക്കാർ, കുട്ട, ചൂൽ, കയർ, നെയ്ത്തുകാർ, പാവ കളിപ്പാട്ട നിർമ്മാണ തൊഴിലാളികൾ, ബാർബർമാർ, മാല നിർമ്മിക്കുന്നവർ, തയ്യൽ പണിക്കാർ, മത്സ്യബന്ധന വല നിർമ്മിക്കുന്നവർ, ടൈൽ പണിക്കാർ തുടങ്ങി 18 പരമ്പരാഗത കൈതൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കം.

രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ചുദിവസം പ്രതിദിനം 500 രൂപ നിരക്കിൽ സ്റ്റൈപ്പന്റോടുകൂടിയുള്ള വൈദഗ്ദ്യ പരിശീലനം, 15,000 രൂപയുടെ ടൂൾകിറ്റ്, ഈടില്ലാത്ത അഞ്ച് ശതമാനം പലിശയോടെ ഒരു ലക്ഷം രൂപ ലോൺ, തുടർ പരിശീലന സഹായം എന്നിവ ലഭ്യമാകും

അപേക്ഷകൾക്ക് ആവശ്യമായ രേഖകൾ

▫️ആധാർ കാർഡ്
▫️ആധാർ ലിങ്ക് ചെയ്ത ഫോൺ
▫️ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
▫️റേഷൻകാർഡ്
▫️കുടുംബത്തിലെ എല്ലാവരുടെയും ആധാർ