ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

Share

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ് (NCCT), ന്യൂഡൽഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂർ പറശ്ശിനിക്കടവിലും പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് (ICM), 2024 ആഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് (HDCM ) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സഹകരണ വകുപ്പിലും, കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ഉദ്യോഗം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് HDCM. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് തിരുവനന്തപുരം : 9946793893/9495953602

കണ്ണൂർ : 9048582462,8089564997

വെബ്സൈറ്റ്: www.icmtvm.org, www.icmkannur.org.