ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

Share

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക്‌ 2023-24 വര്‍ഷത്തെ ബി.എസ്‌.സി. നഴ്സിംഗ്‌, ബി.എസ്‌.സി. എം.എല്‍.റ്റി, ബി.എസ്‌.സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.എസ്‌.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്സ്‌.എല്‍.പി., ബി.സി.വിറ്റി, ബി.എസ്‌.സി. ഡയാലിസിസ്‌ ടെക്‌നോളജി, ബി.എസ്‌.സി ഒക്യൂപേഷണല്‍ തെറാപ്പി, ബി.എസ്‌.സി. മെഡിക്കല്‍ ഇമേ ജിംഗ്‌ ടെക്‌നോളജി, ബി.എസ്‌.സി. റേഡിയോതൊറാപ്പി ടെക്‌നോളജി, ബി.എസ്‌.സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം. പുതിയ കോഴ്‌സുകള്‍ക്ക്‌ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രകിയയിൽ ഉള്‍പ്പെടുത്തും.

ബി.എസ്‌.സി നഴ്‌സിംഗിംനും, ബി.എ.എസ്‌.എല്‍.പി ഒഴികെയുള്ള മറ്റ്‌ പാരാമെഡി ക്കല്‍ കോഴ്സുകള്‍ക്കും കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡിന്റെ +12/ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന്‌ അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50% മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന്‌ അര്‍ഹരാണ്‌. ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 15 ആണ്.