സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Share

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ തസ്തികയിൽ പുതിയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം. അപേക്ഷകന്റെ പ്രായം 18 നും 23 നും ഇടയിലായിരിക്കണം. എസ് സി / എസ് റ്റി , ഒ ബി സി , ഇ എസ് എം (SC/ST/OBC/ ESM) തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് മലയാളത്തിലും പരീക്ഷ എഴുതാൻ സാധിക്കും. നിരവധി തസ്തികകളിലായി 26,146 ഒഴിവുകലാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.

വിജ്ഞാപനം പുറപ്പെടുവിച്ച തസ്‌തികകൾ

  • ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF),
  • സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF),
  • സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (CRPF),
  • ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ITBP),
  • സശാസ്ത്ര സീമ ബാൽ (SSB),
  • സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF),
  • റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി)
  • അസം റൈഫിൾസിൽ (AR)

അപേക്ഷകൾ സമർപ്പിക്കുന്ന പുരുഷന്റെ ഉയരം 170 cms (ST: 162.5 cms), സ്ത്രീകളുടെ ഉയരം 157 cms (ST: 150 cms) ആണ്. ഈ തസ്തികകളിലെ അടിസ്ഥാന ശമ്പളം 21,700 രൂപ മുതൽ 69,100 രൂപയുമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. സ്‌ത്രീകൾ എസ് സി / എസ് റ്റി, ഇ എസ് എം വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 31.

കൂടുതൽ വിവരങ്ങൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്.

ഔദ്യോഗിക വെബ്‌സൈറ്റ് : www.ssc.ac.in