പാലക്കാട്: ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികവര്‍ഗ്ഗ വനിതകള്‍ക്കുള്ള സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തലശ്ശേരി നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്) മുഖേന സി.എന്‍.സി ഓപ്പറേറ്റര്‍-വെര്‍ട്ടിക്കല്‍ മെഷിനിങ് സെന്റര്‍ ആന്‍ഡ് ടര്‍ണിങ് കോഴിലാണ് പരിശീലനം നല്‍കുന്നത്. പത്ത് മാസത്തെ കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 24 നും മധ്യേ പ്രായമുള്ള പാലക്കാട് ജില്ലക്കാരായ പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുന്നതിനുള്ള സഹായവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0490 2351423, 9567472594, 0491 2505383