ചെമ്പൈ പുരസ്‌കാരം -2024ന് അപേക്ഷിക്കാം

Share

കർണാടക സംഗീതത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2024ന് 30 വയസ്സിൽ താഴെയുള്ള നിശ്ചിത യോഗ്യതയുള്ള കേരളീയരായ യുവസംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കർണ്ണാടക സംഗീതം – വായ്പ്പാട്ട്, വയലിൻ, മൃദംഗം, വീണ/ഫ്‌ളൂട്ട്, ഗഞ്ചിറ/ഘടം/മോർസിംഗ് എന്നീ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങളാണ് നൽകുക. തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ http://chembaitrust.com ൽ നിന്ന് അപേക്ഷയും നിയമാവലിയും ലഭിക്കും.

ചെമ്പൈ ട്രസ്റ്റിന്റെ ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോദ്ധ്യനഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം -695009, തപാലിൽ അപേക്ഷാഫോം അയയ്ക്കുന്നതിന് പത്തുരൂപ സ്റ്റാമ്പൊട്ടിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9447060618, 0471 -2472705, 9447754498.