ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം

Share

വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കിവരുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം .

2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കല, കായികം സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതിസംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് മുതല്‍ 11 വയസ്സിനിടയിലും, 12 മുതല്‍ 18 വയസ്സിന് ഇടയിലും പ്രായമുള്ള പൊതുവിഭാഗത്തിലെ കുട്ടികള്‍ക്കാണ് ഈ അവസരം .

ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ജില്ലയിലെ നാല് കുട്ടിയെന്ന രീതിയില്‍ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് തിരഞ്ഞെടുക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013, എന്ന വിലാസത്തില്‍ അയക്കാം. നേരിട്ടും അപേക്ഷകൾ നല്‍കാം.

കൂടുതൽ വിവരങ്ങൾക്ക് : 04742791597.