സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 8 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകര്‍ പ്ലസ് ടൂ/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠന കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്റോടുകൂടിയ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അപ്രന്റീസ്ഷിപ്പ് പരിശീലനം സി-ആപ്റ്റ് മുഖേന ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ ഡി.ടി.പി ഓപ്പറേറ്റര്‍ ഗ്രേഡ് 2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2, പ്ലേറ്റ് മേക്കര്‍ ഗ്രേഡ് 2 തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററില്‍ നിന്നും നേരിട്ടും മണി .ഓര്‍ഡറായി 130 രൂപ മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ. എല്‍.പി.എസ്. കാമ്പസ്, തോട്ടക്കാട്ടുകര എന്ന വിലാസത്തില്‍ തപാലിലും/ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ മാറാവുന്ന 100/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം.കോപ്പികള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8.
കൂടുതൽ വിവരങ്ങള്‍ക്ക്: 0484-2605322, 9605022555