ന്യൂമീഡിയ & ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ കോഴ്‌സിന് ജൂണ്‍ 10 വരെ അപേക്ഷിക്കാം

Share

കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ ന്യൂമീഡിയ & ഡിജിറ്റല്‍ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 6 മാസത്തെ ദൈർഖ്യമുള്ള കോഴ്സിൽ ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ്സ് ലഭ്യമാണ്. ഡിഗ്രി ഉള്ളവക്കാർക്ക് മാത്രമേ ഈ കൗസിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000/- രൂപയാണ് ഫീസ്.

അപേക്ഷകന് പ്രായപരിധി ഇല്ല .മൊബൈല്‍ ജേണലിസം, എ ഐ, വെബ് ജേണലിസം, റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് , സോഷ്യല്‍ മീഡിയ, പോഡ്കാസ്റ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. അനുദിനം മാറുന്ന നവീന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമ മേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്സ് ഉപകരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പബ്ലിക് റിലേഷന്‍സ് ചുമതലകള്‍ ഏറ്റെടുക്കാന്‍ സഹായിക്കുന്നതാണു കോഴ്‌സ്.

സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ക്കും മറ്റു ജോലികളിലുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍ , opposite ICICI BANK ശാസ്തമംഗലം, തിരുവനന്തപുരം എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 2024 ജൂണ്‍ 10 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8848277081, 0484-2422275, 2422068, 0471-2726275

വെബ്സൈറ്റ്: www.keralamediaacademy.org