പത്താംതരം ഹയർ സെക്കൻഡറി തുല്യത കോഴ്‌സ് പ്രവേശനത്തിന് ജൂൺ 25 വരെ അപേക്ഷിക്കാം

Share

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തി വരുന്ന വിവിധ തുല്യത കോഴ്‌സ് പ്രവേശനത്തിന് ജൂൺ 25 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.പത്താംതരം ഹയർ സെക്കൻഡറി തുല്യത കോഴ്സുകൾക്കു പുറമെ നാലാം തരം , ഏഴാം തരം കോഴ്സുകളിലും പ്രവേശനം നേടാം. ഗുഡ് ഇംഗ്ലീഷ് , പച്ച മലയാളം എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലും ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പത്താംതരം,ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്ക് ജൂൺ 12 വരെ 50 രൂപ ഫൈനോടെയും 13 മുതൽ 25 വരെ 200 രൂപ സൂപ്പർ ഫൈനോടെയും രജിസ്റ്റർ ചെയ്യാം.പത്താം തരം തുല്യത കോഴ്സിന് 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1950 രൂപയും, ഹയർ സെക്കൻഡറി തുല്യത കോഴ്സിന് 300 രൂപ രജിസ്ട്രേഷൻ ഫീസ് 2600 രൂപയും അടക്കണം.ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ വിദ്യാകേന്ദ്രങ്ങൾ മുഖേനയും kslma.keltron.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായും രജിസ്റ്റർ ചെയ്യാം. ഫീസ് അടക്കുന്നതിനുള്ള ചെലാൻ ഫോറം

www.literacymissionkerala.org എന്ന സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുക്കണം. നാലാംതരത്തിൽ ചേരാൻ സാക്ഷരതാ സർട്ടിഫിക്കറ്റ് മതിയാകും.നാലാം തരം വിജയിച്ചവർക്ക് ഏഴാംതരത്തിൽ രജിസ്റ്റർ ചെയ്യാം. എട്ട്, ഒൻപത് ക്ലാസുകളിൽ പഠനം നിർത്തിയവരോ പത്താംതരം തോറ്റവരോ ആകണം പത്താം തരം പഠിതാക്കൾ. പത്താംതരം വിജയിച്ചവർക്ക് ഹയർ സെക്കൻഡറിക്ക് ചേർന്ന് പഠിക്കാം. പത്താം തരത്തിന് 17 വയസും ഹയർ സെക്കൻഡറിക്ക് 22 വയസും തികയണം. സാക്ഷരതാ മിഷൻ്റെ പത്താംതരം തുല്യതാ കോഴ്സ് വിജയിച്ചവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 0481 2 302055