അൽഭുത കാഴ്ച്ചയായി കള്ളിക്കാട് അമ്മയുടെ കൊടിമരത്തിൽ തെളിഞ്ഞ സർപ്പ രൂപം

Share

തിരുവനന്തപുരം: കള്ളിക്കാട് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിൻ്റെ ഭാഗമായി നാട്ടിയ കൊടി മരത്തിൽ തെളിഞ്ഞ സർപ്പ രൂപം അൽഭുത കാഴ്ച്ചയായി മാറുന്നു.

പുണ്യ നദിയായ നെയ്യാറിൻ്റെ തീരത്ത് വാണരുളുന്ന കള്ളിക്കാട് അമ്മയുടെ കാളിയൂട്ട് മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങായ തൃകൊടിയേറ്റിന് നാട്ടിയ കൊടി മരത്തിൽ ആണ് അൽഭുത കാഴ്ച്ചയായിമാറിയ പത്തി വിടർത്തി നിൽക്കുന്ന സർപ്പ രൂപം തെളിഞ്ഞിരിക്കുന്നത്.

കള്ളിക്കാട് ദേവിയുടെ തിരുനടയിൽ നാട്ടിയ കൊടി മരത്തിൽ രൂപംകൊണ്ട സർപ്പ രൂപം സോഷ്യൽമീഡിയയിൽ വൈറൽ ആയതോടെ നിരവധി ഭക്തരാണ് ഈ അൽഭുത കാഴ്ച കാണാനും കള്ളിക്കാട് അമ്മയുടെ അനുഗ്രഹം നേടി സായൂജ്യം അണയാനും എത്തുന്നത്.

2021 മാർച്ച് 26-ന് തൃക്കൊടിയേറി തുടക്കമായ കാളിയൂട്ട് ഉത്സവം ഏപ്രിൽ 4 ഞായറാഴ്ച നടക്കുന്ന പണ്ടാര പൊങ്കാല, കുത്തിയോട്ട - താലപൊലി ഘോഷയാത്രയോടുകൂടി സമാപിക്കും.