വയനാട്: എഴുത്തും വായനയും മെച്ചപ്പെടുത്താന്‍ ഇനി സ്കൂളുകളിൽ അക്ഷരതെളിമ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ എഴുത്തിലും വായനയിലും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് അധ്യാപകരുടെയും ഇതര സംവിധാനങ്ങളുടെയും പിന്തുണയോടെ എഴുതാനും വായിക്കാനുമുള്ള മികച്ച ശേഷി കൈവരിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് അക്ഷരതെളിമ.
ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 3 ന് മാനന്തവാടി സെന്റ് കാതറിന്‍ എച്ച്.എസ്.എസ് സ്‌കൂളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. അടിസ്ഥാന വിദ്യാഭ്യാസത്തിൽ ഏറ്റവും അത്യാവശ്യമായ എഴുത്തും വായനയും മെച്ചപ്പെടുത്തുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷയിലും, ഗണിതത്തിലും, ശാസ്ത്രത്തിലും ആര്‍ജ്ജിച്ചിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ലഭിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഓരോ എന്‍.എസ്.എസ് യൂണിറ്റുകള്‍ വഴി നടപ്പിലാക്കും.