അമിതവണ്ണം വെരിക്കോസ് വെയിനിലേക്ക് നയിക്കുമോ?
അമിതവണ്ണം വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള പ്രധാന കുടുതലാണ്.ഇത് അപകടസാധ്യതകളിലേക്ക് നയിക്കുന്നു.
ശരീരഭാരം കൂടുമ്പോൾ കാലുകളിലെ സിരകളിൽ അധിക സമ്മർദ്ദം ഉണ്ടാകുന്നു. ഇതുമൂലം സിരകളിലെ വാൽവുകൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയാതെ വരികയും രക്തം കാലുകളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. കാലക്രമേണ സിരകൾ വീർത്ത് പുറത്തേക്ക് കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
.കാലുകളിൽ വേദനയോ ഭാരമുള്ള തോന്നലോ
.സിരകൾ തടിച്ച് പുറത്തേക്ക് കാണുക
.കാലുകളിൽ നീർക്കെട്ട്
.കത്തുന്നതുപോലുള്ള അസ്വസ്ഥതയോ ചൊറിച്ചിലോ
.ദീർഘനേരം നിൽക്കുമ്പോൾ വേദന വർദ്ധിക്കുക
പ്രതിരോധിക്കാൻ ചെയ്യേണ്ടത്:
.ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കുക
.ദിവസവും 30–45 മിനിറ്റ് നടക്കുക
. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക
.ആവശ്യത്തിന് വെള്ളം കുടിക്കുക
ദീർഘനേരം തുടർച്ചയായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.
ഓർക്കുക: അമിതവണ്ണം നിയന്ത്രിക്കുന്നത് സൗന്ദര്യത്തിന് മാത്രമല്ല, വെരിക്കോസ് വെയിൻ ഉൾപ്പെടെ നിരവധി ജീവിതശൈലി രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.