ബ്രെസ്സയുടെ ഒന്നാന്നര കരുത്ത്

Share

വെറും 10 വര്‍ഷത്തിനിടെ 15 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബ്രെസ്സ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി. ബ്രെസ്സയ്ക്ക് കരുത്തേകുന്നത് 1.5 ലിറ്റര്‍ ഗകെ സീരീസ് ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ്. 103 ബിഎച്പി കരുത്തും 137 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ നഗരയാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും അനുയോജ്യമാണ്. സുഗമമായ ഡ്രൈവിംഗ് അനുഭവമാണ് ബ്രെസ്സയുടെ പ്രധാന സവിശേഷതകളിലൊന്ന്. 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ബ്രെസ്സ ലഭ്യമാണ്. മാനുവല്‍,

ഓട്ടോമാറ്റിക്, സിഎന്‍ജി വേരിയന്റുകളില്‍ മികച്ച ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. 8.25 ലക്ഷം മുതല്‍ ആരംഭിക്കുന്ന എക്‌സ്-ഷോറൂം വിലയാണ് ബ്രെസ്സയ്ക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *