എ.ഐ യെ തിരിച്ചറിയാൻ ഫേസ് ബുക്ക്

Share

എ.ഐ നിര്‍മിത പ്രൊഫൈലാണോ അതോ യഥാര്‍ത്ഥ മനുഷ്യരുടെ അക്കൗണ്ടുകളാണോ എന്ന് തിരിച്ചറിയുന്നതിന് ഉപഭോക്താക്കളെ സഹായിക്കാന്‍ പുതിയ സൗകര്യം ഒരുക്കുകയാണ് ഫേസ്ബുക്ക്.

ഇതിനായി ഫേസ്ബുക്ക് വെരിഫൈഡ് എന്ന പേരില്‍ സൗജന്യ വെരിഫിക്കേഷന്‍ ബാഡ്ജ് ഫേസ്ബുക്ക് അവതരിപ്പിച്ചു. ഒരു സെല്‍ഫി വീഡിയോ സ്ഥിരീകരണത്തിന് ശേഷം അക്കൗണ്ട് ഉടമയ്ക്ക് ഈ വെരിഫിക്കേഷന്‍ ബാഡ്ജ് സ്വന്തമാക്കാം.

ഫേസ്ബുക്ക് ഉപയോഗത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത വ്യക്തികള്‍ക്കോ സബ്സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്കോ മാത്രമാണ് നിലവില്‍ ഫെയ്സ്ബുക്കിന്റെ വെരിഫിക്കേഷന്‍ ബാഡ്ജ് ലഭിക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമായി ഫെയ്സ്ബുക്കിന്റെ ദൈനംദിന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഫേസ്ബുക്ക് വെരിഫൈഡ് അവതരിപ്പിച്ചത്. തീര്‍ത്തും സൗജന്യമായി ഈ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

വെരിഫൈഡ് അക്കൗണ്ടുകളില്‍ പേരുകള്‍ക്കൊപ്പം വെള്ളപശ്ചാത്തലത്തിലുള്ള കറുപ്പ് ചെക്ക്മാര്‍ക്ക് പ്രദര്‍ശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *