ഹായ് ആഗസ്റ്റ് 14

Share

നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹായ്’ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു.

ജെന്‍ മാര്‍ട്ടിന്‍ സംഗീതം നല്‍കിയ രസഗുള എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്റര്‍ ആണ് നൃത്ത സംവിധാനം. കെവിന്‍ നായകനായി എത്തുന്ന ഈ ചിത്രം ആഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും.

ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്ണു ഇടവനാണ്. ജെന്‍ മാര്‍ട്ടിനാണ് സംഗീത സംവിധാനം. നയന്‍താര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിന്‍സ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനം ഡ്യൂഡ് വിക്കിയാണ്.

ഗൗരി കിഷന്‍, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയന്‍താരയ്‌ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *