കുട്ടികളെ കഥകൾ പറഞ്ഞുറക്കാൻഎ.ഐ വരുന്നു

Share

ബെഡ്‌ടൈം സ്റ്റോറികള്‍ സൃഷ്ടിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന എഐ ആപ്പ് പരീക്ഷിച്ച് മെറ്റ. സ്റ്റോറികിറ്റ് എന്നാണ് പുതിയ എഐ-പവര്‍ഡ് സ്റ്റോറിടെല്ലിങ് ആപ്പിന്
പേര് നല്‍കിയിട്ടുള്ളത്.

ഇഷ്ടമുള്ള കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, ഗുണപാഠം എന്നിവ തിരഞ്ഞെടുത്ത് കുട്ടികള്‍ക്കുള്ള കഥകള്‍ സ്റ്റോറികിറ്റിന്റെ സഹായത്തോടെ മാതാപിതാക്കള്‍ക്ക് സൃഷ്ടിക്കാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിന്റെയോ വ്യക്തിയുടെയോ ചിത്രം എടുത്തും കഥ നടക്കുന്ന പശ്ചാത്തലം വിവരിച്ചും, ദയ, ധൈര്യം, സഹാനുഭൂതി തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുത്തും കുട്ടികള്‍ക്കുവേണ്ടി കഥ മെനഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.

എഐ ജനറേറ്റഡ് കഥകള്‍ക്ക് പശ്ചാത്തല സംഗീതവും ഈ ആപ്പ് ഒരുക്കും. ഉപയോക്താക്കള്‍ കഥയിലെ ‘ഒരു വാക്ക് പോലും എഴുതേണ്ടതില്ല. എഐ സുരക്ഷാ ഫില്‍ട്ടറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ഫീച്ചറുകള്‍ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *