858.56 കോടി അവകാശികൾക്ക് നൽകി

Share

അവകാശികളില്ലാതെ കിടന്ന ദേശസാല്‍കൃത ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ഏപ്രില്‍ വരെ സംസ്ഥാനത്തു തിരികെ നല്‍കിയത് 858.56 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് സംസ്ഥാനത്ത് 93.80 ലക്ഷം അക്കൗണ്ടുകളിലായി 2133.72 കോടി രൂപയാണ് അവകാശികളെ കണ്ടെത്താന്‍ കഴിയാതെ ഉണ്ടായിരുന്നത്. ഇനി 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടിയാണു ബാക്കിയുള്ളത്.

ഈ പണം അവകാശികള്‍ക്കു തിരികെ നല്‍കാന്‍ ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന ബോധവല്‍ക്കരണ പരിപാടി ധനകാര്യ മന്ത്രാലയം നടത്തിയിരുന്നു. ഒന്‍പതു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ഈ തുകയില്‍ നിന്ന് 40.23% അവകാശികള്‍ക്കു തിരികെ നല്‍കാന്‍ കഴിഞ്ഞു. ചില ജില്ലകളില്‍ 50 ശതമാനത്തിലേറെ അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞു.

രാജ്യത്തെ ബാങ്കുകള്‍, പെന്‍ഷന്‍, ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ബാങ്കുകളില്‍ മാത്രം 75,000 കോടിയാണ് ഇത്തരത്തിലുള്ളത്. 10 വര്‍ഷത്തിനു മുകളില്‍ നിര്‍ജീവമായ നിക്ഷേപങ്ങളെയാണ് ഈ വിഭാഗത്തിലേക്കു മാറ്റുക

Leave a Reply

Your email address will not be published. Required fields are marked *