റാഗിംഗ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ്റെ പേരിൽ ആപ്പ് പുറത്തിറക്കും.
ഡോ. റാമിന്റെ അറസ്റ്റില്‍ വീഴ്ച സംഭവിച്ചു. അതുകൊണ്ടാണ് പുതിയ സംഘത്തെ നിയോഗിച്ചത്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് തന്നെ കാണാൻ അനുമതി നിഷേധിച്ചിട്ടില്ല. തന്നെ ആർക്ക് വേണമെങ്കിലും വന്നു കാണാം. ആർക്കും ഇതുവരെ അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളജില്‍ താൻ അലോഷിയെ കണ്ടിരുന്നില്ല. കെ.എസ്.യുവിനെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
ടാറ്റ കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. ചില കാര്യത്തില്‍ തീരുമാനമാകാനുണ്ട്. കൂടിക്കാഴ്ച നടന്നിട്ടില്ലെന്നാണ് വാർത്ത പുറത്തുവന്നത്. കൂടിക്കാഴ്ചയുടെ ഫോട്ടോ അടക്കം പുറത്തുവന്നു. മലബാർ സിമന്റും ടാറ്റായും കൊച്ചിൻ ഷിപ്പിയാർഡുമായി ചില കാര്യങ്ങളില്‍ ധാരണയാവാനുണ്ട്. 10,000 കോടിയുടെ ഇൻവെസ്റ്റ്‌മെന്റ് ആണ് പ്രതീക്ഷിക്കുന്നത്.
വഖഫ് ഭേദഗതി നിയമം കേന്ദ്രം പാസാക്കിയതിന് ശേഷം ആദ്യം രൂപീകരിച്ച വഖഫ് ആണ് കേരളത്തിലേത്. അമുസ്‌ലിം പ്രതിനിധികളെ പിന്നീട് വയ്ക്കുമെന്നാണ് അതില്‍ പറഞ്ഞത്. അതിനെതിരെ വിവിധ വിഷയങ്ങളില്‍ നാല് ഹർജികള്‍ വന്നു. ഈ ഹർജികള്‍ തള്ളണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇതേ നിലപാട് വഖഫ് ബോർഡ് സുപ്രിംകോടതിയിലും പറഞ്ഞു. അമുസ്‌ലിംകളായ ആളുകളെ വഖഫ് ബോർഡില്‍ ഉള്‍പ്പെടുത്തും എന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാരണം അത് പാർലമെൻ്റ് പാസാക്കിയ നിയമമാണ്. അത് മാറ്റാൻ പറ്റില്ല. അതു കൊണ്ടാണ് അമുസ്ലീങ്ങളെ ഉൾപ്പെടുത്തുമെന്ന് പിണറായി സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചത്.തിരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാതെ വച്ചിരുന്നത്. എന്നിട്ടിപ്പോൾ
മുസ്ലീങ്ങളുടെ പ്രീതി കിട്ടാൻ വേണ്ടി അമുസ്ലീങ്ങളെ ഉൾപ്പെടുത്തി എന്ന പ്രചരണവുമായി ഇറങ്ങിയിരിക്കുന്നത് വർഗീയത പടർത്തി മുതലെടുക്കാനാണ്.
മഴയുടെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. 28 ശതമാനം വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 61 ശതമാനം വെള്ളമുണ്ടായിരുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് 4.29 പൈസക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിരുന്നു. അത് എല്‍ഡിഎഫ് സർക്കാർ റദ്ദാക്കി. ആ എഗ്രിമെന്റ് ഉണ്ടായിരുന്നെങ്കില്‍ ക്ഷാമം ഉണ്ടാകില്ലായിരുന്നു. 2025-2025 വർഷത്തെ അപേക്ഷിച്ച് 10 മില്യൻ യൂണിറ്റിന്റെ ഉപയോഗം വർദ്ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.