മാഹി: മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സിജി (Center for Information and Guidance of India) മാഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘CAP-4 – Competency Awareness Program’ സംഘടിപ്പിച്ചു.
അബുദാബി മാഹി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ മത്സര പരീക്ഷകളുടെ സാധ്യതകൾ, വിവിധ മത്സര പരീക്ഷകളെക്കുറിച്ചുള്ള അവബോധം, വിജയത്തിലേക്ക് എത്തുവാനുള്ള തന്ത്രങ്ങൾ,ഫല പ്രദമായ തയ്യാറെടുപ്പ് രീതികൾ, നൂതന കാഴ്ചപ്പാടുകകൾ എന്നിവ വിശദമായി അവതരിപ്പിച്ചു.
അഡ്വ. ടി. ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി അബുദാബി മാഹി വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് അംഗം വി. പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി നൗജിദ് സ്വാഗതം ആശംസിച്ചു. സിജിയുടെ റിസോഴ്സ് പേഴ്സണും മാഹി സിവിൽ സപ്ലൈ വകുപ്പിലെ ഇൻസ്പെക്ടറുമായ അബ്ദുള്ള നഷീത്ത് ക്ലാസ്സ് എടുത്തു
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംശയനിവാരണ സെഷനും സംഘടിപ്പിച്ചു. പരിപാടിയുടെ അവസാനം കോർഡിനേറ്റർ റഫീദ മജീദ് നന്ദി രേഖപ്പെടുത്തി