ആലപ്പുഴ ജില്ലാ പ്രവാസി സമാജം (AJPS)
യു.എ.ഇ സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസൺ 6 ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു.
പ്രവാസി മണ്ണിൽ ആലപ്പുഴയുടെ സംസ്കാരവും പൈതൃകവും പാരമ്പര്യവും ഒരുമിച്ച് അനുഭവ വേദിയാകുന്ന ആലപ്പുഴോത്സവം വർഷാവർഷം യു.എ.ഇയിലെ പ്രവാസി മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ആഘോഷങ്ങളിൽ ഒന്നാണ്. കഥകളി, വള്ളംകളി,വടംവലി, പൂക്കളമത്സരം,നാടൻ കലാപരിപാടികൾ, സംഗീത-സാംസ്കാരിക വിരുന്ന് എന്നിവ ഉൾപ്പെടെ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സീസൺ 6-ൽ ഒരുക്കിയിരിക്കുന്നത്.
നവംബർ 29-ന് ഷാർജ സഫാരി മാളിൽ നടക്കുന്ന ആലപ്പുഴോത്സവം സീസൺ 6,പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും ആലപ്പുഴക്കാരുടെ കൂട്ടായ്മയുടെയും ആഘോഷമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന മഹോത്സവം മുൻ വർഷങ്ങളെക്കാൾ വിപുലമായ ഒരുക്കങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്.