പാറ്റക്ക് പിന്തുണ; രാഹുലും പ്രിയങ്കയും അടക്കം അറസ്റ്റിൽ

Share

[പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധമിരമ്പി ]

പാറ്റ പാർട്ടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വീട്ടിനു മുന്നിൽ പ്രതിഷേധം ഇരമ്പി.

കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മണിക്കൂറോളമായി നടന്ന പ്രതിഷേധം മുട്ടുമടക്കാത്ത രോഷാഗ്നിയായി മാറുകയായിരുന്നു..

രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരടക്കമുള്ള എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കി.

മുഖ്യമന്ത്രി വി.ഡി.സതീശൻ, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയവർ പ്രതിഷേധത്തിന് മുൻനിരയിൽ നിന്ന് ആവേശം പകരുകയാണ്.

രാഹുൽ ഗാന്ധിയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് തൂക്കി എടുത്തു കൊണ്ടാണ് പൊലീസ് ജീപ്പിൽ കയറ്റിയത്. മന്ത്രി
പി.സി വിഷ്ണുനാഥിനെക്ക വലിച്ചിഴച്ചു കൊണ്ടു പോയത്. ഞാൻ കേരളത്തിലെ മന്ത്രിയാണെന്ന് പറഞ്ഞിട്ടും പൊലീസ് എടുത്തു കൊണ്ടുപോവുകയായിരുന്നു. ഡീൻ കുര്യാക്കോസ് അടക്കമുള്ള എം.പിമാരെയും അറസ്റ്റ് ചെയ്തു.

വൈകിട്ട് മൂന്നരയ്ക്കാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടങ്ങിയത്. കോൺസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗേയുടെ ജന്മദിനമായിരുന്ന ഇന്ന് അവിടെ എം.പിമാർ ഒത്ത് കൂടി കേക്ക് മുറിച്ചശേഷം ഓടി പ്രധാന മന്ത്രിയുടെ വീടിന് മുന്നിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു.

തുടർന്ന് കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ എം.പിമാർ പ്രതിഷേധത്തിൽ അണിചേർന്നതോടെ രൂപവും ഭാവവും മാറുകയായിരുന്നു. അതോടെ കനത്ത പൊലീസ് വലയം സൃഷ്ടിച്ചു.

മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയെ പൊലീസ് വാഹനത്തിലേക്ക് നീക്കാൻ ശ്രമമായി. പ്രിയങ്ക ഗാന്ധി പൊലീസ് ജീപ്പിൻ്റെ വാതിലിൽ പിടിച്ച് പ്രതിരോധിച്ചെങ്കിലും ഒടുവിൽ ബലപ്രയോഗത്തിലൂടെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും എല്ലാവരും ഒപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ ഫേസ് ബുക്കിൽ കുറിച്ചു.

രാജ്യത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം ഞാനും കേരളത്തില്‍ നിന്നുള്ള എം.പിമാരും ഈ മാര്‍ച്ചിന്റെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *