കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
സി.ജെ.പിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ സംഘർഷഭരിതമായത്.
ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. കണ്ണീർവാതകവും പ്രയോഗിച്ചു.
പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഉറപ്പാക്കിയത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ആർപിഎഫും 25 ബറ്റാലിയൻ കേന്ദ്രസേനയേയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
പ്രതിഷേധമാർച്ച് അക്രമാസക്തമാവില്ലെന്ന് സിജെപി പോലീസിന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കാൻ പാർലമെന്റിന് സമീപം കല്ലുകള്‍ നിറച്ച വാഹനങ്ങള്‍ തയാറാക്കി നിർത്തിയിരുന്നുവെന്നും സിജെപി പ്രവർത്തകർ ആരോപിച്ചു.
സിജെപിയുടെ പാർലമെന്റ് മാർച്ച് സംഘർഷഭരിതമാക്കിയതിന് പിന്നാലെ
പ്രതിഷേധക്കാരുമായി ചർച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് അറിയിച്ചു.
പരീക്ഷാക്രമക്കേടുകളുടെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.
രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ വിദ്യാർത്ഥികളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്ന സമഗ്രമായ പരിഷ്കാരങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.