തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കി.
ഓഡിറ്റ് റിപ്പോർട്ടില്‍ ക്രമക്കേട് കണ്ടെത്തിയതിനെപ്പറ്റി ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
2019- 21 കാലഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ ക്രമക്കേട് നടന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 46 ലക്ഷത്തിലധികം രൂപയുടെ കുറവാണ് കണ്ടെത്തിയത്. കണക്കുകള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്.