വഖഫ് ബോർഡിന്റെ പ്രവർത്തനം കേരള ഹൈക്കോടതി മരവിപ്പിച്ച് ഉത്തരവായി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
കേന്ദ്ര വഖഫ് നിയമത്തിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായല്ല നിലവിലുള്ള കേരള വഖഫ് ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്ന ഷോൺ ജോർജ് ഉന്നയിച്ച വാദം പ്രഥമദൃഷ്ട്യാ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അതുവരെ വഖഫ് ബോർഡിന്റെ ഭരണപരമായ ചുമതല വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയായിരിക്കും നിർവഹിക്കുക.