ചെറുവള്ളി എസ്റ്റേറ്റിൽതന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മിക്കണമെന്ന് കാണിച്ച് റോണി കെ ബേബി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
2263 ഏക്കർ വരുന്ന
ചെറുവള്ളി തോട്ടഭൂമി മധ്യതിരുവിതാംകൂറിൽ തന്നെ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നു നിരവധി പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി – പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലായി സ്ഥിതിചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റ്
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറക്കിയ സാമൂഹികാഘാത പഠന വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ കാര്യക്ഷമമായ ഇടപെടലിലൂടെ അനുകൂലമായി തീർപ്പാക്കാൻ കഴിയും. ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ലഭ്യമായിരിക്കെ വിമാനത്താവളത്തിന് പുറത്തുള്ള ഭൂമിയും പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കാനുള്ള മുൻ സർക്കാരിന്റെ വിജ്ഞാപനം തിരുത്താൻ തയാറാകണമെന്നും കത്തിൽ പറയുന്നു.
തോട്ടത്തിന് പുറത്തുള്ള ഭൂമി വിജ്ഞാപനം ചെയ്തതിനാൽ നിരവധി ആളുകൾ പ്രതിസന്ധിയിലാണ്. വിവിധ ആവശ്യങ്ങൾക്ക് വേണ്ടി ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ ഉടമകൾക്ക് കഴിയുന്നില്ല. വിമാനത്താവളവുമായി ബന്ധപ്പെട്ടു സമയബന്ധിതമായ തീരുമാനം ഉണ്ടാകണമെന്ന് റോണി കെ ബേബി കത്തിലൂടെ ആവശ്യപ്പെട്ടു.