പത്രക്കുറിപ്പ്
10.07.2026
സുധീരനെതിരെ വ്യാജ പോസ്റ്റ്: പോലീസ് കേസെടുത്തു
മുൻ നിയമസഭാ സ്പീക്കർ വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റർ നിർമ്മിക്കുകയും അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു.
ബി.എൻ. എസ് ലെ 192, 336(3), ഇൻഫർമേഷൻ ടെക്നോളജി ആക്ട്- 2000 ലെ 66(c), കേരള പോലീസ് ആക്ട് 2011 ലെ 120(o) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പോലീസ് അന്വേഷണം ആരംഭിച്ചു.