മണ്ണിടിച്ചിൽ: അന്വേഷണ സമിതിയെ ഇന്ന് തീരുമാനിക്കും

Share

മണ്ണിടിച്ചിൽ സംബന്ധിച്ച് നിയമ-സാങ്കേതിക തലത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണസമിതിയെ ഇന്ന് (വ്യാഴം) തീരുമാനിക്കും. കേന്ദ്ര സുരക്ഷാ നിർദേശം പാലിച്ചോ എന്ന് പരിശോധിച്ചതിനുശേഷം മാത്രമേ തുടർ പ്രവർത്തനം അനുവദിക്കു.

കള്ളാടിയിൽ നിന്ന് കൂടുതൽ പേരെ മാറ്റി പാർപ്പിക്കുമെന്ന് അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കാണാതായവരെ കണ്ടെത്താനാണ് പ്രഥമ പരിഗണന. പുഴയിൽ നാളെ രാവിലെ പരിശോധന നടത്തും. ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കും.

ദുരന്തം വയനാട് ജില്ലയിലാകെ നടന്ന പ്രശ്‌നമാണെന്ന പ്രചാരണം പാടില്ലെന്നും ചെറിയ സ്ഥലത്ത് നടന്ന സംഭവമാണ്.

തുരങ്കപാതയുടെ പണി പുന:രാരംഭിക്കുന്നതിന് മുൻപ് നിർദ്ദേശം പാലിച്ചോ എന്ന് സൂക്ഷ്മമായി പരിശോധിക്കും. അതിനുശേഷം മാത്രമേ പ്രവൃത്തി പുന:രാരംഭിക്കൂ. മഴ ഏറ്റവും വലിയ പ്രശ്നമാണ്. ടൗൺ ഷിപ്പിൻ്റെ സമീപത്ത് കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഉറപ്പായുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *