ശബരിമല സ്വർണ്ണക്കൊള്ള: പി.എസ്.പ്രശാന്ത് നാലാം പ്രതി

Share

ശബരിമല സ്വർണ്ണക്കൊള്ള: പി.എസ്.പ്രശാന്ത് നാലാം പ്രതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡൻ്റ് പി. എസ്. പ്രശാന്ത് നാലാം പ്രതി. ഗൂഡാലോചനയ്ക്ക് തെളിവെന്ന് ഹൈക്കോടതിയുടെ ഇടക്കാല റിപ്പോർട്ട്.

പ്രശാന്തിൻ്റെ കാലത്തെ ഇടപാടുകൾ അതീവ ദുരൂഹവും സൂക്ഷ്മപരിശോധന അർഹിക്കുന്നതുമാണെന്നും അതുകൂടി അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

2025 സെപ്തംബർ 2 ന് സ്വർണ്ണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോകാൻ അനുമതി നൽകിയത് പ്രശാന്ത് മിനിറ്റ്സിൽ രേഖപ്പെടുത്തിയില്ല. സ്പെഷ്യൽ കമ്മിഷണർ അറിയാതെ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടു.

വി.എസ്.പ്രശാന്തിനെ മൂന്ന് പ്രാവശ്യം എസ്.ഐ.ടി ചോദ്യം ചെയ്തു. കുറ്റപ്പത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ചോദ്യം ചെയ്യൽ. നിലവിൽ 16 പ്രതികളാണുള്ളത്. 202 സാക്ഷികളും.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡൻ്റ് പി. എസ്. പ്രശാന്ത് നാലാം പ്രതി. ഗൂഡാലോചനയ്ക്ക് തെളിവെന്ന് ഹൈക്കോടതിയുടെ ഇടക്കാല റിപ്പോർട്ട്.

പ്രശാന്തിൻ്റെ കാലത്തെ ഇടപാടുകൾ അതീവ ദുരൂഹവും സൂക്ഷ്മപരിശോധന അർഹിക്കുന്നതുമാണെന്നും അതുകൂടി അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

2025 സെപ്തംബർ 2 ന് സ്വർണ്ണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോകാൻ അനുമതി നൽകിയത് പ്രശാന്ത് മിനിറ്റ്സിൽ രേഖപ്പെടുത്തിയില്ല. സ്പെഷ്യൽ കമ്മിഷണർ അറിയാതെ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടു.

വി.എസ്.പ്രശാന്തിനെ മൂന്ന് പ്രാവശ്യം എസ്.ഐ.ടി ചോദ്യം ചെയ്തു. കുറ്റപ്പത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ചോദ്യം ചെയ്യൽ. നിലവിൽ 16 പ്രതികളാണുള്ളത്. 202 സാക്ഷികളും.

Leave a Reply

Your email address will not be published. Required fields are marked *