ജനപ്രിയ ബ്രാൻ്റും സംസ്ഥാന സർക്കാർ നിർമ്മിക്കുന്നതുമായ ജവാൻ മദ്യത്തിൻ്റെ ഉത്പാദനം അട്ടിമറിച്ചതിന് പിന്നിൽ ആര്?
വമ്പൻ മദ്യ നിർമ്മാണ കമ്പനികളെ സഹായിക്കാൻ ഒരു ലോബി ഇതിന് പിന്നിൽ പ്രവർത്തിച്ചതായാണ് വിലയിരുത്തൽ.
എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ് ഉത്പാദനം നിന്നത്. സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി കോടികൾ കീശയിലൊതുക്കിയവരെ തൂക്കിയെടുക്കാൻ സർക്കാർ ശ്രമം തുടങ്ങി.
ജവാൻ മദ്യത്തിൻ്റെ ഉത്പാദനം പുനരാരംഭിച്ചതോടെ അടച്ചിടാൻ ഒത്താശ ചെയ്തവരുടെ ചങ്കിൽ തീയാളുകയാണ്. ഇടയ്ക്കിടെ അടച്ചിടുന്നത് ആരെ സഹായിക്കാനെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് എക്സൈസ് മന്ത്രി എം.ലിജു പറഞ്ഞതോടെ പലർക്കും നെഞ്ചിടിപ്പ് കൂടി.
അടച്ചിടുന്നതിലുടെ ഒരുദിവസം ഏകദേശം 12,000 കുപ്പിയുടെ ഉത്പാദനമാണ് നിലച്ചത്. വലിയ റവന്യൂ നഷ്ടമാണ് സർക്കാരിനുണ്ടായത്. അത് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തെപ്പറ്റി അന്വേഷിക്കാൻ ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മദ്യമാണ് ജവാൻ. വിലയും കുറവ്. ബിവറേജസിലും സിവിൽ സപ്ളൈസിൻ്റെ ഔട്ട് ലെറ്റുകളിലും ഏറ്റവും കൂടുതൽ വിറ്റുപോയത് ജവാനായിരുന്നു. ഇത് മറ്റ് മദ്യ കുപ്പികളുടെ വിൽപ്പനയെ ബാധിച്ചു. ഇവിടെയാണ് ജവാനെ തുരത്താനുള്ള കളി നടന്നത്.ഈ കളിയിൽ അർക്കൊക്കെ പങ്കുണ്ടെന്നും ആരുടെ കരങ്ങളായിരുന്നു ഇതിന് പിന്നിലെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ്.
മദ്യലോബിക്ക് കുട പിടിച്ച ‘ആ മഹാൻ’മാർ എത്ര കോടിയാണ് ഒതുക്കി കീശയിലേക്ക് മറിച്ചത്?
ജവാന് മോചനമായതോടെ ജവാൻ്റെ പ്രിയർക്ക് ഉത്സാഹമായി. തടയിട്ട് നിർത്തിയിരുന്നവർക്ക് തലയ്ക്കേറ്റ അടിയും. ആ അടിയിൽ ആരൊക്കെ പുളയുമെന്നാണ് അന്വേഷണത്തിൽ അറിയേണ്ടത്.