ദുരിതാശ്വാസ നിധിയിൽ നിന്നും 262 കോടി പിണറായി പൊക്കി

Share

പിണറായി വിജയൻ്റെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സി.എം.ഡി.ആർ.എഫിൽ നിന്നും 262 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി വകമാറ്റി ചെലവഴിച്ചതായി സി.എ.ജിയുടെ കണ്ടെത്തൽ.

ദുരിതാശ്വാസം, ദുരന്തം, രോഗം, അപകടം സംഭവിച്ചവർക്ക് സഹായം എന്നിവയ്ക്ക് മാത്രമുള്ളതാണ് സി.എം.ഡി.ആർ.എഫ്. ഇത് വകമാറ്റുന്നത് ചട്ടവിരുദ്ധം. ധന മാനേജ്മെൻ്റിലും പാളിച്ചയുണ്ടെന്ന് സി.എ.ജി റിപ്പോർട്ട്.

ഈ ഫണ്ടിൽ പോലും പിണറായി കൈയിട്ട് വാരി! ഹമ്പട പിണറായി. കൊള്ളാലോ പണി. ദുരിതാശ്വാസനിധി ഫണ്ടിനെപോലും വെറുതേ വിട്ടില്ല. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട് ഇതൊക്കെ ചെയ്യാൻ?

റിപ്പോർട്ടിലെ മറ്റ് കാര്യങ്ങളും ശ്രദ്ധേയമാണ്. ഓഫ് ബജറ്റ് കടം 39,230 കോടി. കിഫ്ബി, പെൻഷൻ വഴിയുള്ള കടം. തിർപ്പാക്കാത്ത ബാധ്യത 3511 കോടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ കൊടുത്ത പണം സർക്കാർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു.

സി.എ.ജിയുടെ ഈ കണ്ടെത്തൽ നിയമസഭയുടെ പബ്ളിക് അക്കൗണ്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

സർക്കാരിൻ്റെ മുഖ്യ അക്കൗണ്ടാണ് സഞ്ചിതനിധി. നികുതിയടക്കമുള്ള എല്ലാ പണവും എത്തുന്നത് ഇവിടെയാണ്. ശമ്പളം, പെൻഷൻ, റോഡ് പണിയുടെ തുകയെല്ലാം നൽകുന്നത് ഈ അക്കൗണ്ടിൽ നിന്നാണ്.
സി.എം.ഡി.ആർ.എഫ് നിയമപ്രകാരം ദാനം കിട്ടുന്ന പണം ദുരന്തബാധിതർക്കും രോഗികൾക്കും അപകടത്തിൽപ്പെട്ടവർക്കും മാത്രം നൽകാനുള്ളതാണ്. അതിലാണ് പിണറായി കണ്ണെറിഞ്ഞ് കോരിയെടുത്തത്. ഈ പണമെടുത്ത് സർക്കാരിൻ്റെ പൊതു ചെലവിന് മാറ്റിയത് ക്രമരഹിതമെന്നാണ് കണ്ടെത്തൽ. ഇത് അഴിമതിയാണോ എന്ന് ചോദിച്ചാൽ സാമ്പത്തിക ക്രമക്കേടാണെന്നാണ് വിലയിരുത്തൽ. അത്യാവശ്യത്തിന് എടുത്തതാണെങ്കിൽ എടുത്ത പണം തിരിച്ച് വച്ചിട്ടുമില്ല. അപ്പോൾ ദുരിതാശ്വാസ ഫണ്ടിൻ്റെ സമയദോഷം അല്ലാതെ എന്ത് പറയാൻ?

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും മൂടോടെ അടിച്ച് മാറ്റിയ ടീമാണ്. ദുരിതാശ്വാസ ഫണ്ടിനെ വെറുതെ വിടുമോ?

ഒരു ദുരന്തം നടന്നാൽ അവരെ സഹായിക്കാനായി ജനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. പ്രളയകാലത്തും കോവിഡ് കാലത്തുമൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ ഒഴുക്കായിരുന്നു.
സർക്കാരിന് കടം കൂടിയപ്പോൾ അടിയന്തര സാഹചര്യം എന്ന രീതിയിൽ ഈ പണം സർക്കാരങ്ങ് വാരി.

ഇവിടെ ഇതിനെ നിയന്ത്രിക്കാൻ പ്രത്യേക നിയമമില്ല. അതുകൊണ്ട് തോന്നിയ വഴി പണമങ്ങ് പോയി.

തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും നിയന്ത്രിക്കാൻ നിയമമുണ്ട്. തമിഴ്നാട്ടിൽ ചീഫ് മിനിസ്റ്റേഴ്സ് പബ്ളിക് റിലീഫ് ഫണ്ട് ആക്ട് 1970 ഉണ്ട്. മഹാരാഷ്ട്രയിൽ സി.എം.ആർ.എഫ് ചട്ടമുണ്ട്. അവിടെയെങ്ങും ദുരിതാശ്വാസ ഫണ്ട് വഴിമാറി പോകാറില്ല. കേരളത്തിൽ തുക മാറ്റുന്നത് ഗവൺമെൻ്റ് ഓർഡ
ർ വച്ചാണ്. അത് സർക്കാരിൻ്റെ ഇഷ്ടം പോലെ.

ഇത് നിയന്ത്രിക്കാൻ നിയമം വേണമെന്ന് സി.എ.ജി പറയാൻ തുടങ്ങിയിട്ട് പത്ത് വർഷമായി.

Leave a Reply

Your email address will not be published. Required fields are marked *