സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. രഞ്ജിത്ത് കുറ്റക്കാരനാണെന്നാ
ണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍.
ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് നടിയോട് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസ്. അറസ്റ്റിലായ രഞ്ജിത്തിനെ റിമാന്‍ഡിലായി ജാമ്യത്തിലാണ്. കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷണം നടത്തിയത്. രഞ്ജിത്ത് കുറ്റക്കാരനാണെന്നതിനു തെളിവുകള്‍ ഉണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കർശന ഉപാധികളോടെയാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കൊച്ചി ഡിസിപി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.