കാലുകൾ മുറിച്ചു മാറ്റിയ പോലീസുകാരുടെ ചികിത്സയ്ക്കായ് 5 ലക്ഷം വീതം

Share

കാഞ്ഞങ്ങാട് ഹൈവേ പെട്രോളിങ്ങിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ് വെൽഫയർ ബ്യുറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി.
5 ലക്ഷം രൂപ വീതം ആദ്യഘട്ടമായി അനുവദിക്കും. സൂരജ്, അലോഷ്യസ് എന്നീ പോലീസുകാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങൾ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കും.

ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *