മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി സ്വാധീനം ചെലുത്തിയെന്ന് സുധീരൻ

Share

മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിണറായി വിജയൻ സർക്കാരിനെയും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെയും ഒരേസമയം സ്വാധീനിച്ചെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം.സുധീരൻ ആരോപിച്ചു.

മൈക്രോഫിനാൻസ് കേസിന് പിന്നിൽ താനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്.

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസന്വേഷണം ആരംഭിച്ചത്.

നിലവിൽ മന്ദഗതിയിലായിരിക്കുന്ന അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം.

നിയമനടപടികളും ശിക്ഷാനടപടികളും ഒഴിവാക്കുന്നതിനായാണ് വെള്ളാപ്പള്ളി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കേണ്ട പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് വെള്ളാപ്പള്ളി ഗുരുവിന്റെ മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ്.

ഗുരുവിന്റെ ആദർശങ്ങളെയും കേരളീയ പൊതുസമൂഹത്തെയും രാഷ്ട്രീയ സമൂഹത്തെയും ഒരുപോലെ വഞ്ചിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്.

വെള്ളാപ്പള്ളിയോട് വ്യക്തിപരമായ വിരോധമൊന്നുമില്ലെ, എന്നാൽ പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതിനെയാണ് എതിർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *